NEWSROOM

കോട്ടയത്ത് രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

അൻവർ ഷാ കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയ നോട്ടുകളിൽ 9 എണ്ണം കള്ളനോട്ടാണെന്ന് കണ്ടെത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കോട്ടയം ഈരാറ്റുപേട്ടയിൽ രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശികളായ അൻവർ ഷാ, മുഹമ്മദ് അൽഷാം, ഫിറോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  കറൻസികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഈരാറ്റുപേട്ട പൊലീസ് അറിയിച്ചു.

അൻവർ ഷാ കഴിഞ്ഞ ദിവസം സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയ നോട്ടുകളിൽ ഒന്‍പതെണ്ണം കള്ളനോട്ടാണെന്ന് കണ്ടെത്തിയിരുന്നു. ഇത് തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ പൊലീസിൽ വിവരമറിച്ചു. തുടർന്ന് അൻവർ ഷായുടെ വീട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 2,24,000 രൂപയുടെ കള്ള നോട്ടുകൾ കണ്ടെത്തി. കള്ളനോട്ടിൻ്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

SCROLL FOR NEXT