യുപിയിലെ ഉമരിയയിൽ റെയിൽവേ ട്രാക്കിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനിടെ ദമ്പതികളും മൂന്നു വയസുകാരൻ മകനും ട്രെയിനിടിച്ചു മരിച്ചു. മുഹമ്മദ് അഹമ്മദ്(26) ഭാര്യ നജ്നീൻ(24), മൂന്നു വയസുകാരനായ മകൻ അബ്ദുള്ള എന്നിവരാണ് പാസഞ്ചർ ട്രെയിനിടിച്ച് മരിച്ചത്.
ട്രെയിൻ ഇടിക്കുന്ന സമയത്ത് ഇവർ റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്ന് ഖേരി ടൗൺ ഇൻ ചാർജ് അജീത് കുമാർ അറിയിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. തുടർ നിയമനടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Also Read: ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മേഖലയിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ ഉണ്ടെന്ന് സുരക്ഷ സേന