സിനിമ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണത്തെ തുടർന്ന് മോഹൻലാലിനോടും നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനോടും ഹാജരാകാൻ കോടതി നിർദേശം . നിർമാതാവും സംവിധായകനുമായ കെ.എ ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി.
ALSO READ: എവിടേക്കും ഒളിച്ചോടിയിട്ടില്ല, എല്ലാ ചോദ്യത്തിനും AMMA അല്ല മറുപടി നല്‍കേണ്ടത്: മോഹന്‍ലാല്‍
സെപ്റ്റംബർ 13ന് ഹാജരാകാനാണ് കോഴിക്കോട് അഡീഷണൽ ജില്ലാ സെഷൻ കോടതി നിർദേശം നൽകിയത്. 2007ൽ സ്വപ്ന മാളിക എന്ന ചിത്രത്തിന് വേണ്ടി 30 ലക്ഷം രൂപ വാങ്ങിയ ശേഷം ചിത്രത്തിൽ നിന്ന് പിന്മാറിയെന്നാണ് പരാതി. ദേവരാജൻ്റെ ചിത്രത്തിന് വേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നും പരാതിയിൽ പറയുന്നു.