സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വര വരച്ചപ്പോൾ അൻവർ എൽഡിഎഫിൻ്റെ അപ്പുറത്താണെന്ന് തെളിയിക്കപ്പെട്ടു. എൽഡിഎഫിൻ്റെ ആരുമല്ലാതായതോടെ അൻവറിനോട് സിപിഐക്ക് ഒരു ബന്ധവുമില്ലാതായെന്നും ബിനോയ് വിശ്വം പറഞ്ഞു.
അൻവർ മലപ്പുറത്ത് വിളിച്ചു ചേർത്ത രാഷ്ട്രീയ വിശദീകരണ പൊതു യോഗത്തിൽ ആളുകള്‍ കൂടിയതിനെ കുറിച്ച് പഠിക്കും. എൽഡിഎഫ് രാഷ്ട്രീയത്തിന് മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെതല്ല. സിപിഐ പറയുന്നത് സിപിഐയുടെ നിലപാടാണ്. അത് അൻവറിൻ്റെ നിലപാടല്ല. സിപിഐക്ക് വലുത് ജനങ്ങളാണെന്നും എടുത്തുചാടുമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപിക്കെതിരായ നിലാപാടിൽ സിപിഐക്ക് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. RSS നേതാക്കളോട് കിന്നാരം പറയാൻ പോകുന്നയാളെ ADGP സ്ഥാനത്തു നിന്ന് മാറ്റിയേ തീരൂ എന്നാണ് സിപിഐ നിലപാട്.