NEWSROOM

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നില്ല, പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിൽ പരാജയം; സംസ്ഥാന സർക്കാരിനെതിരെ CPI മുഖപത്രം

'ഇടതുപക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്ന പണിമുടക്കം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിൻ്റേതാണ് ലേഖനം.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. പങ്കാളിത്ത പെൻഷൻ പിൻലിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും, കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിൽ നിന്ന് ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കഴിഞ്ഞിട്ടില്ല.ഒന്നാം ഇടതുപക്ഷ സർക്കാർ ജീവനക്കാർക്ക് ഒപ്പം നിന്നു. ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടു.എന്നാൽ തുടർഭരണത്തിൽ ഈ കീഴ്‌വഴക്കങ്ങൾ അട്ടിമറിക്കപ്പെട്ടെന്നും ലേഖനത്തിൽ പറയുന്നു. 

നാളെ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കുമായി ബന്ധപ്പെട്ടാണ് ലേഖനം. 'ഇടതുപക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്ന പണിമുടക്കം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിൻ്റേതാണ് ലേഖനം.



SCROLL FOR NEXT