സംസ്ഥാന ഭരണത്തിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരിച്ചടിയായെന്നും, ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായെന്നും ജില്ലാ കമ്മിറ്റി വിമർശനം ഉന്നയിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം നൽകുന്നില്ല. പൊലീസിൻ്റെ പ്രവർത്തനം തോന്നിയ പോലെയാണെന്നും, പൊലീസിൽ സർക്കാരിന് നിയന്ത്രണമില്ലെന്നും വിമർശനമുയർന്നു.
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ജില്ലാ കമ്മിറ്റി രൂക്ഷമായി വിമർശിച്ചു. നഗരഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മേയർ കാര്യങ്ങൾ എത്തിക്കുകയാണെന്നും, ഉചിതമായ തീരുമാനം പാർട്ടിയെടുക്കണമെന്നും കമ്മിറ്റിയിൽ ആവശ്യമുയർന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയും ജില്ലാകമ്മിറ്റി വിലയിരുത്തി.