NEWSROOM

ലഹരി വിരുദ്ധ പരിപാടിക്ക് പിന്നാലെ CPIM നേതാക്കൾക്ക് ലഹരി ക്വട്ടേഷൻ സംഘങ്ങളുടെ പരസ്യഭീഷണി

ചമ്പാട് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കെതിരെ കൊലവിളി നടത്തിയെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പാനൂരിൽ സിപിഐഎം നേതാക്കൾക്ക് ലഹരി ക്വട്ടേഷൻ സംഘങ്ങളുടെ പരസ്യ ഭീഷണി. ചമ്പാട് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവർക്കെതിരെ കൊലവിളി നടത്തിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം അരയാക്കൂലിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു സംഭവം. 20 പേരോളം അടങ്ങിയ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയവരെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്.  

മേഖലയിലെ നാല് പേരെ കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പൊലീസിന് വിവരം നൽകിയത് സിപിഐഎം നേതാക്കൾ ആണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. സംഭവത്തിന് പിന്നിൽ പാർട്ടി തള്ളിപ്പറഞ്ഞ ക്വട്ടേഷൻ സംഘങ്ങളാണെന്നും സ്ഥലത്തെത്തിയ പാനൂർ പൊലീസ് ആയുധങ്ങൾ സൂക്ഷിച്ച പ്രതികളുടെ വാഹനം പരിശോധിക്കാൻ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി സിപിഐഎം ലോക്കൽ കമ്മിറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

SCROLL FOR NEXT