NEWSROOM

ഭരണം മാറിയെങ്കിലും പൊലീസിൽ ജനാധിപത്യവിരുദ്ധ സമീപനങ്ങളുണ്ട്'; പൊലീസ് നയം വ്യക്തമാക്കി സിപിഎം

പൊലീസിൽ ഇപ്പോഴും ജനാധിപത്യ വിരുദ്ധ സമീപനങ്ങളുണ്ടെന്നും ഇത് തിരുത്തണമെന്നും ഇടതുപക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്തമാണിതെന്നും മുഖപത്രത്തിൽ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഭരണം മാറിയെങ്കിലും പൊലീസിൽ ജനാധിപത്യവിരുദ്ധ സമീപനങ്ങളുണ്ടെന്ന് സിപിഎം. മുഖപത്രത്തിലാണ് സിപിഎം പൊലീസ് നയം വ്യക്തമാക്കിയത്. പൊലീസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നയം വ്യക്തമാക്കൽ നടപടിയുമായി സിപിഎം രംഗത്തെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. പൊലീസിൽ ഇപ്പോഴും ജനാധിപത്യ വിരുദ്ധ സമീപനങ്ങളുണ്ടെന്നും ഇത് തിരുത്തണമെന്നും ഇടതുപക്ഷ സർക്കാരിൻ്റെ ഉത്തരവാദിത്തമാണിതെന്നും മുഖപത്രത്തിൽ വ്യക്തമാക്കി.

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതികൾ ഉദ്യോഗസ്ഥ തലത്തിൽ ആയതിനാൽ നടപടി എടുക്കേണ്ടത് സർക്കാരാണെന്നും ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് സർക്കാരുകളുടെ തിരിച്ചടിക്ക് കാരണം പൊലീസ് നയങ്ങളുടെ വീഴ്ചയെന്ന് പാര്‍ട്ടി സംവിധാനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. പാർട്ടി മുഖപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ്റേതാണ് ലേഖനം.

SCROLL FOR NEXT