കേരള നിയമസഭയ്‌ക്ക് തീരാക്കളങ്കമാണ് പ്രതിപക്ഷമുണ്ടാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് ചർച്ചക്കെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങൾ കാറ്റില്‍പ്പറത്തി സഭ നടപടികള്‍ തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ALSO READ: നെഹ്റു ട്രോഫി: വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിൽ ജഡ്ജസിന്റെ തീരുമാനം കൃത്യം; കാരിച്ചാൽ തന്നെ വിജയി
മലപ്പുറത്തെ സംബന്ധിച്ച് തെറ്റിധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ചക്ക് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നിട്ടും ഇതിൻ്റെ പേര് പറഞ്ഞ് എല്ലാ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളേയും കാറ്റിൽപറത്തിക്കൊണ്ട് സഭ നടപടികൾ തടസപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്. ഇത്തരമൊരു നടപടി സഭ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. കേരള നിയമസഭയ്ക്ക് തീരാകളങ്കമാണ് ഇതുണ്ടാക്കിയത്- പ്രസ്താവനയിൽ പറയുന്നു.
ALSO READ: കോഴിക്കോട് 15 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നു പേർ അറസ്റ്റിൽ
ജനകീയാസൂത്രണം പോലുള്ള പ്രവർത്തനങ്ങളാണ് മലപ്പുറത്ത് വികസനത്തിൻ്റെ വെളിച്ചം നൽകിയതെന്നും ഇപ്പോഴും അത്തരം ഇടപെടലുകളാണ് എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം പറയുന്നു. കോൺഗ്രസ്-ലീഗ്-എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഇടതുപക്ഷത്തെ തകർക്കുകയെന്ന സംഘപരിവാർ അജണ്ടക്കൊപ്പം ഇവരും അണിചേർന്നിരിക്കുകയാണ്. പി.വി അൻവറെ ഉപയോഗപ്പെടുത്തിയുള്ള രാഷ്ട്രീയ നാടകം അരങ്ങേറുന്നത് ഇതിൻ്റെ ഭാഗമായാണ്. പാർട്ടി പ്രവർത്തകരും, അനുഭാവികളും അവരുടെ യോഗങ്ങളിൽ എത്താതായതോടെ കോൺഗ്രസിൻ്റേയും, ലീഗിൻ്റേയും പ്രവർത്തകരെ അത്തരം ഗണത്തിൽപ്പെടുത്താനാണ് വലതുപക്ഷ മാധ്യമങ്ങളോട് ചേർന്ന് ഇവർ പരിശ്രമിക്കുന്നത്. അൻവർ മുന്നോട്ടുവെക്കുന്ന ജില്ല വിഭജനമുൾപ്പെടേയുള്ള മുദ്രാവാക്യങ്ങൾ മതരാഷ്ട്ര കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളാണെന്ന് തിരിച്ചറിയണമെന്നും പറയുന്നു.