ഇ.പി. ജയരാജനെ പാർട്ടി കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തന പോരായ്മ കൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇ.പിയുടെ പ്രവർത്തനത്തിൽ നേരത്തെ പോരായ്മയുണ്ടായിരുന്നുവെന്നും, പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം നടത്തിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
എന്നാൽ അതിനുശേഷം തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പദവിയിൽ നിന്ന് മാറ്റിയതെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് എം.വി. ഗോവിന്ദൻ്റെ പരാമർശം.