NEWSROOM

സിപിഎമ്മിന് തലവേദനയാകുന്ന ബ്രഹ്‌മഗിരി; പൊതുനന്മയ്ക്ക് തുടങ്ങിയ പ്രസ്ഥാനം പേരുദോഷമുണ്ടാക്കി; സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

ഇത് പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയതായി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

Author : ന്യൂസ് ഡെസ്ക്

സിപിഎം വയനാട് ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായി ബ്രഹ്‌മഗിരി. പൊതു നന്മയ്ക്ക് തുടങ്ങിയ പ്രസ്ഥാനം സിപിഎമ്മിന് തലവേദന സൃഷ്ടിക്കുകയാണ്. ഇത് പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയതായി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു.

ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ മലബാര്‍ മീറ്റിന്റെ തകര്‍ച്ച വിശദീകരിക്കാന്‍ സിപിഎമ്മിന് പാടുപെടേണ്ടി വരും. പാര്‍ട്ടി അനുഭാവികളായ നിരവധിപേര്‍ നേരിട്ട് സമ്മേളന വേദിയില്‍ എത്തി മുതിര്‍ന്ന നേതാക്കളെ കണ്ട് പരാതി പറഞ്ഞു.

ദുരന്താനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും എന്നാല്‍ വയനാടിന്റെ വികസന കാര്യങ്ങളില്‍ നേരിട്ടുള്ള മേല്‍ക്കൈ സ്വീകരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പരാജയപ്പെട്ടുവെന്നും വിവിധ ഏരിയാ തല ഗ്രൂപ്പ് ചര്‍ച്ചകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

ഇന്ന് ചര്‍ച്ചകളുടെ ക്രോഡീകരണത്തിന്റെ അവതരണവും മറുപടി ചര്‍ച്ചയും ആണ് ഉണ്ടാവുക. നിലവില്‍ സിപിഎം ജില്ലാ സെക്രട്ടറിയായ പി. ഗഗാറിന് തന്നെയാണ് മൂന്നാമൂഴത്തിനും സാധ്യത കല്‍പ്പിക്കുന്നത്. നിലവില്‍ പുല്‍പ്പള്ളി മാനന്തവാടി ഏരിയ കമ്മിറ്റികളില്‍ നിന്ന് മാത്രമാണ് ഔദ്യോഗിക വിഭാഗത്തിനെതിരെ പൊതുവിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.

SCROLL FOR NEXT