NEWSROOM

"എനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിവില്ല"; ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

അനന്തു കൃഷ്ണനും എ.എൻ. രാധാകൃഷ്ണൻ്റെ സൈൻ സൊസൈറ്റിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലായിരുന്നു ചോദ്യം ചെയ്യൽ

Author : ന്യൂസ് ഡെസ്ക്


പാതിവില തട്ടിപ്പ് കേസിൽ ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണനെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. പ്രധാന പ്രതി അനന്തു കൃഷ്ണനും എ.എൻ. രാധാകൃഷ്ണൻ്റെ സൈൻ സൊസൈറ്റിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലായിരുന്നു ചോദ്യം ചെയ്യൽ.


42 കോടിയോളം രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. തനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിവില്ല. താനും തട്ടിപ്പിന്റെ ഇരയാണെന്നാണ് എ.എൻ. രാധകൃഷ്ണൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. പതിവില സ്കൂട്ടർ വില്പനയുടെ നിരവധി പരിപാടികളിൽ എ.എൻ. രാധാകൃഷ്ണനും അനന്ദു കൃഷ്ണനും ചേർന്ന് വേദി പങ്കിട്ടിരുന്നു.

അതേസമയം, കേസിലെ പ്രതി കെ.എന്‍. ആനന്ദകുമാറിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അഞ്ഞൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസാണെന്നും ജാമ്യം ലഭിക്കാനുള്ള കേസല്ല ഇതെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അന്വേഷണം പുരോഗമിക്കുകയാണല്ലോ എന്നും കുറ്റപത്രം നല്‍കിയതിന് ശേഷം ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ആരോഗ്യകാരണം മുന്‍നിര്‍ത്തിയാണ് ആനന്ദകുമാർ സുപ്രീം കോടതിയെ ജാമ്യത്തിനായി സമീപിച്ചത്.

SCROLL FOR NEXT