തിരുവനന്തപുരം: വിതുര തൊളിക്കോടിൽ 69 കാരിയെ പീഡിപ്പിച്ച 29കാരൻ കസ്റ്റഡിയിൽ. ആര്യനാട് പറണ്ടോട് സ്വദേശി നജീം (29) ആണ് പിടിയിലായത്. ഇയാൾ വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. പൊലീസ് പിടിയിലായതിന് പിന്നാലെ നജീം ജീവനൊടുക്കാൻ ശ്രമിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിലേക്ക് ഇയാൾ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. നജീം മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ വയോധിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം പ്രതി നജീം പൊലീസ് സ്റ്റേഷനിൽ നിന്ന് ജീവനൊടുക്കാൻ ശ്രമിച്ചു. അടിവസ്ത്രം ഉപയോഗിച്ചായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാൾ അടിവസ്ത്രം കാലിലും കഴുത്തിലും വലിച്ച് മുറുക്കുകയായിരുന്നു. പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ മൂലം നിസാര പരിക്കുകളോടെ ഇയാളെ രക്ഷപ്പെടുത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)