പിടിയിലായ പ്രതികൾ Source: News Malayalam 24x7
CRIME

കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതം, രണ്ട് പേർ പിടിയിൽ

കേസിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൊച്ചി നഗരത്തിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അരൂർ സ്വദേശി സഞ്ജയാണ് ഒളിവിൽ പോയത്. നഗരത്തിൽ കാലങ്ങളായി പൂട്ടികിടക്കുന്ന ഫോട്ടലിൽ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്.

സംഭവത്തിൽ രണ്ട് പേർ നേരത്തെ പിടിയിലായിരുന്നു. കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നീ രണ്ട് പ്രതികളാണ് നേരത്തെ പിടിയിലായത്. പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

മദ്യലഹരിയിലായിരുന്ന പ്രതികൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, യുവതി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.

SCROLL FOR NEXT