പ്രതികൾ Source: News Malayalam 24x7
CRIME

തിരുവനന്തപുരത്ത് പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ ബലാത്സംഗ ശ്രമം; പ്രതികൾ പിടിയിൽ

ഇന്നലെ രാവിലെ വിഴിഞ്ഞത്ത് വെച്ചായിരുന്നു സംഭവം നടന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പട്ടാപ്പകൽ ഓടിക്കൊണ്ടിരുന്ന കാറിൽ 22കാരിക്ക് നേരെ ബലാത്സംഗ ശ്രമം. തിരുവനന്തപുരം സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാവിലെ വിഴിഞ്ഞത്ത് വെച്ചായിരുന്നു സംഭവം നടന്നത്.

ബസ് കാത്തുനിൽക്കവേ കാറിലെത്തി ലിഫ്റ്റ് നൽകിയ രണ്ട് പേരാണ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തെ തുടർന്ന് ഡോർ തുറന്ന് ചാടാൻ ശ്രമിക്കവേ കാർ നിർത്തിയതോടെ യുവതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതികളായ അജിത് രാജ്, അശോകൻ എന്നിവരെ പൊലീസ് പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

SCROLL FOR NEXT