ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ Source: News Malayalam 24X7
CRIME

കോട്ടയത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; ബംഗാൾ സ്വദേശി കസ്റ്റഡിയിൽ

ഭാര്യയെ കൊലപ്പെടുത്തി നിർമാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടതായി പ്രതിമൊഴി നൽകി.

Author : ന്യൂസ് ഡെസ്ക്

അയർക്കുന്നം: കോട്ടയത്ത് ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ. അയർക്കുന്നം ഇളപ്പാനിയിലാണ് സംഭവം. ബംഗാൾ സ്വദേശി സോണിയാണ് അയർക്കുന്നം പൊലിസിൻ്റെ കസ്റ്റഡിയിലായത്. ഭാര്യയെ കൊലപ്പെടുത്തി നിർമാണം നടക്കുന്ന വീടിനുള്ളിൽ കുഴിച്ചിട്ടതായി പ്രതിമൊഴി നൽകി.

ഭാര്യ അൽപ്പനയെ കാണാനില്ലെന്ന് കാണിച്ച് പ്രതി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

SCROLL FOR NEXT