കോട്ടയം: തിരുവഞ്ചൂരിൽ യുവതിക്ക് ക്രൂരപീഡനം. ശരീരത്തിൽ നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് യുവതിക്ക് മേൽ ആഭിചാരക്രിയ നടത്തിയത്. ഭർതൃവീട്ടിൽ ആഭിചാരക്രിയ നടത്തിയ ഭർത്താവും ഭർതൃപിതാവും ഉൾപ്പെടെ മൂന്നു പേർ പൊലീസിൻ്റെ പിടിയിലായി.
ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ചെയ്തു. കേസിൽ പത്തനംതിട്ട പെരുംതുരുത്തി സ്വദേശി ശിവദാസ്, യുവതിയുടെ ഭർത്താവായ അഖിൽദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.