ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ  Source: News Malayalam 24x7
CRIME

കണ്ണൂർ എടക്കാനത്തെ ഗുണ്ടാ ആക്രമണം; ശുഹൈബ് വധക്കേസ് പ്രതി അടക്കം 15 പേർക്കെതിരെ കേസ്

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം രാത്രി 7.50 ഓടെ അക്രമണം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ ഇരിട്ടി എടക്കാനത്തെ ഗുണ്ടാ ആക്രമണത്തിൽ ശുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് അടക്കം 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി മർദിച്ചെന്ന എടക്കാനം സ്വദേശി ഷാജിയുടെ പരാതിയിലാണ് കേസ്. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം രാത്രി 7.50 ഓടെ അക്രമണം ഉണ്ടായത്.

15 പേരടങ്ങുന്ന സംഘമാണ് ഇരുമ്പുകട്ട, വടിവാൾ തുടങ്ങിയ ആയുധങ്ങളുമായി എത്തി ഷാജിയെയും സുഹൃത്തുക്കളെയും മർദിച്ചത്. ഇന്നലെ വൈകീട്ട് നാട്ടുകാരും എടക്കാനം വ്യൂ പോയിന്റിൽ എത്തിയവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

SCROLL FOR NEXT