Source: News Malayalam 24x7
CRIME

ചാലക്കുടിയിൽ 60കാരനെ കൊലപ്പെടുത്തി; കൊലപാതകം സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെ

മംഗലത്ത് വീട്ടിൽ സുധാകരൻ ആണ് കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: ചാലക്കുടി മേലൂർ കുന്നപ്പിള്ളിയിൽ 60കാരനെ കൊലപ്പെടുത്തി. മംഗലത്ത് വീട്ടിൽ സുധാകരൻ ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയാണ് സുധാകരനെ കൊലപ്പെടുത്തിയത്.

സുധാകരനും സുഹൃത്തുക്കളായ ശോഭനനും രാജപ്പനും ഒന്നിച്ച് രാജപ്പൻ്റെ വീട്ടിൽ മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ വീട്ടുടമ പാണേലി വീട്ടിൽ രാജപ്പൻ മദ്യലഹരിയിൽ ഉറങ്ങുന്നതിനായി അകത്തേക്ക് പോയി. രാജപ്പന്റെ മകൻ തിരികെ വന്നപ്പോഴാണ് ചോര വാർന്ന് മരിച്ച നിലയിൽ സുധാകരനെ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ശോഭനനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

SCROLL FOR NEXT