മുംബൈ: നോണ്‍ വെജ് ഭക്ഷണം ആവശ്യപ്പെട്ട മകനെ ചപ്പാത്തിക്കോല് കൊണ്ട് അടിച്ചു കൊന്ന് അമ്മ. മഹാരാഷ്ട്രയിലെ പഹല്‍ഘാറിലാണ് സംഭവം. ഏഴ് വയസ്സുള്ള ചിന്മയ് ദുംഡേയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ സഹോദരി പത്ത് വയസ്സുള്ള പരിക്കേറ്റ് ചികിത്സയിലാണ്.
കഴിക്കാന്‍ ചിക്കന്‍ ആവശ്യപ്പെട്ടതിനാണ് അമ്മ പല്ലവി ദുംഡേ കുട്ടികളെ മര്‍ദിച്ചത്. ചിക്കന്‍ ചോദിച്ച മകനെ ചപ്പാത്തിക്കോല് കൊണ്ട് പല്ലവി മര്‍ദിക്കുകയായിരുന്നു. പത്ത് വയസ്സുള്ള മകളേയും പല്ലവി മര്‍ദിച്ചു. കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിവന്ന അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ കേസെടുത്ത പൊലീസ് പല്ലവിയെ അറസ്റ്റ് ചെയ്തു. ക്രൂരമായ മര്‍ദനത്തിനൊടുവിലാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. മകള്‍ക്കും ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.