കാട്ടാക്കട തൈയ്ക്കാവിള സ്വദേശി റഹീസ് ഖാനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത് Source: News Malayalam 24x7
CRIME

തുറിച്ചുനോക്കിയെന്ന് തോന്നി, പിന്നാലെ വടിവാൾ ഉപയോഗിച്ച് വധഭീഷണി; തിരുവനന്തപുരം തൈയ്ക്കാവിള സ്വദേശിക്കെതിരെ പരാതി

പ്രതിക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയും വടിവാൾ വീശുന്ന ദൃശ്യം ന്യൂസ് മലയാളത്തിന് ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് തുറിച്ചു നോക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ വടിവാൾ വീശി വധഭീഷണിയെന്ന് പരാതി. കാട്ടാക്കട തൈയ്ക്കാവിള സ്വദേശി റഹീസ് ഖാനെതിരെയാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്. വധഭീഷണിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അക്രമിക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയും വടിവാൾ വീശുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. മദ്യലഹരിയിലായിരുന്ന തൈയ്ക്കാവിള സ്വദേശി റഹീസ് ഖാന്, വഴിയേപോയ ആൾ തുറിച്ചു നോക്കിയെന്ന് തോന്നിയതാണ് സംഭവത്തിന്റെ തുടക്കം. യുവാവിനെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞുകൊണ്ട് ചോദ്യം ചെയ്തു. പിന്നാലെ വടിവാൾ വീശി വധഭീഷണി മുഴക്കിയെന്നാണ് പരാതി.

ഭയന്നോടിയ തൈയ്ക്കാവിള സ്വദേശി സിയാദ് നിലത്തുവീണിട്ടും റഹീസ് ഖാൻ മർദിച്ചെന്ന് പരാതിയിൽ പറയുന്നു. റഹീസ് ഖാൻ വടിവാൾ തറയിൽ ഉരസി തീപ്പൊരി വരുത്തി ഭീകരാന്തരീക്ഷവും സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. റഹീസിനൊപ്പമുണ്ടായിരുന്ന കുട്ടിയും വടിവാൾ വീശി. കേസെടുത്ത കാട്ടാക്കട പൊലീസ് ആയുധം കണ്ടെടുത്തു. ഒളിവിൽ പോയ റഹീസ് ഖാനെ പൊലീസ് തെരയുകയാണ്.

SCROLL FOR NEXT