പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ചു. നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് കൊല്ലപ്പെട്ടത്. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം അർധരാത്രി 12ഓടെയാണ് സംഭവം. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ ദമ്പതികൾ കൊല്ലപ്പെട്ട നിലയിലായിരുന്നു.
സംഭവത്തിൽ ബന്ധുവായ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.