CRIME

രാവിലെ ചായ ഉണ്ടാക്കി കൊടുത്തില്ല; ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

രജിലയുടെ ഭർത്താവ് പുറത്തു പോയ തക്കം നോക്കിയാണ് ശാന്ത ഈ കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: നിലമ്പൂർ കരുളായി കുറ്റംപാറയിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില (30) ആണ് മരിച്ചത്. ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ വീട്ടിൽ ചായ തയാറാക്കുന്നതുമായി ബന്ധപ്പെട്ട ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ 6.30നാണ് സംഭവം. ആ സമയത്ത് രജിലയും രണ്ട് മക്കളും ഭർതൃ മാതാവുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രജിലയുടെ ഭർത്താവ് പുറത്ത് പോയ സമയം നോക്കിയാണ് ശാന്ത ഈ കൊടും കുറ്റകൃത്യം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. റിജിലയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

SCROLL FOR NEXT