മലപ്പുറം: കരുവാരക്കുണ്ടിലെ 14കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത സുഹൃത്തായ 16കാരൻ കുറ്റം സമ്മതിച്ചു. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് നിന്നും കണ്ടെത്തിയത്.
സ്കൂൾ യൂണിഫോമിലും കൈകൾ കൂട്ടിക്കെട്ടിയ നിലയിലും ആയിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആൺസുഹൃത്താണ് മൃതദേഹം കാണിച്ചു കൊടുത്തത്. കുറ്റിക്കാട്ടിലെത്തിച്ചാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
ഇന്നലെ രാവിലെ പതിവുപോലെ സ്കൂളിലേക്ക് പോയ ഒൻപതാം ക്ലാസു കാരി വൈകീട്ട് വീട്ടിലെത്താത്തതിനെ തുടർ ന്ന് രക്ഷിതാക്കൾ പൊലീസിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കരുവാരകുണ്ട് പൊലിസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ ക്ലാസിൽ കുട്ടി എത്തിയില്ല എന്നും കണ്ടെത്തി.
വിശദമായ അന്വേഷണത്തിലാണ് ഇതേ സ്കൂളിലെ +1 വിദ്യാർഥിക്കൊപ്പം കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചത്. +1 വിദ്യാർതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നടുക്കുക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.