തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ ഭർത്താവ് സുരൻ ജീവനൊടുക്കാൻ ശ്രമിച്ചു.
എസ്‌യുടി ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിലായിരുന്നു ജയന്തി. ആശുപത്രിയിൽ രണ്ടാം നിലയിൽ 218 നമ്പർ മുറിക്കുള്ളിൽ ജയന്തിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇലക്ട്രിക് ബെഡ് ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്.