Source: News Malayalam 24x7
CRIME

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തർക്കം; കാസർഗോഡ് പിതാവ് മകളെ വെട്ടിക്കൊന്നു

ഉമ്മർ ലഹരി ഉപയോഗിച്ച് വരുന്നതുമായി ബന്ധപ്പെട്ട് പതിവായി വീട്ടിൽ തർക്കമുണ്ടാകാറുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു...

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊന്ന് പിതാവ്. കുഞ്ചത്തൂർ തൂമിനാട് സ്വദേശിനി ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മർ പൊലീസ് പിടിയിലായി.

ഇന്ന് വൈകീട്ടാണ് സംഭവം ഉണ്ടാകുന്നത്. ഉമ്മർ ലഹരി ഉപയോഗിച്ച് വരുന്നതുമായി ബന്ധപ്പെട്ട് പതിവായി വീട്ടിൽ തർക്കമുണ്ടാകാറുണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നും ലഹരി ഉപയോഗിച്ചാണ് ഉമ്മർ വീട്ടിലെത്തിയത്. തർക്കമുണ്ടായതിന് പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് ഉമ്മർ മകളെ വെട്ടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ജുമൈലയെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പ്രദേശവാസികൾ വിവരമറിയിച്ചതിന് പിന്നാലെ പൊലീസെത്തി ഉമ്മറിനെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ വെട്ടാൻ ഉപയോഗിച്ച ആയുധമുൾപ്പെടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

SCROLL FOR NEXT