കൊല്ലപ്പെട്ട ഉല്ലാസ് Source: News Malayalam 24x7
CRIME

മദ്യലഹരിയിൽ സംഘർഷം: കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊന്നു; പ്രതി ഉണ്ണികൃഷ്ണൻ നായർ കസ്റ്റഡിയിൽ

പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടത്ത് പിതാവ് മകനെ വെട്ടിക്കൊന്നു. പുത്തൻവീട്ടിൽ ഉല്ലാസ്(35) ആണ് മരിച്ചത്. പിതാവ് ഉണ്ണികൃഷ്ണൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിൽ അടിപിടിക്കിടെ സംഭവിച്ചതാണെന്ന് പ്രാഥമിക വിവരം. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം പുറത്തറിയിച്ചത്. തൊട്ടടുത്ത വീട്ടിലായിരുന്ന ഭാര്യ ഉഷയോട്, ഇന്ന് രാവിലെ ഉണ്ണികൃഷ്ണൻ വിവരം പറയുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.

SCROLL FOR NEXT