പരിക്കേറ്റ മേരി ഫ്രാൻസിസ് Source: News Malayalam 24x7
CRIME

പെരുമ്പാവൂരിൽ വയോധികയുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചു; വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നു

അടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂരിൽ വൃദ്ധയായ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണം കവർന്നു. മുടിക്കൽ സ്വദേശി മേരി ഫ്രാൻസിസാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മുടിക്കൽ ക്വീൻ മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന മേരി ഫ്രാൻസിസ് ( 76 ) നെയാണ് മോഷ്ടാവ് തലയ്ക്കടിച്ച് വീഴ്ത്തിയത്.

മേരി ഫ്രാൻ‌സിസിന്റെ മാല, രണ്ടു വളകൾ, രണ്ടു മോതിരങ്ങൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് അടിച്ചത് എന്ന് ഇവർ പറയുന്നു. അടിയുടെ ആഘാതത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വീട്ടമ്മയുടെ അയൽവാസിയായ ഒരാളെ കസ്റ്റഡിയിൽ എടുത്തു എന്നാണ് വിവരം.

SCROLL FOR NEXT