മരിച്ച അമോൽ  
CRIME

നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മില്‍ മുക്കി കൊന്നു; പിതാവ് ജീവനൊടക്കി

ദിവസങ്ങള്‍ക്കു മുമ്പ് അമോലും ഭാര്യയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

മുംബൈ: നാല് മാസം പ്രായമുള്ള കുഞ്ഞിനെ ഡ്രമ്മില്‍ മുക്കി കൊന്ന് പിതാവ് തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അമോല്‍ സോനാവാനെ (30) ആണ് കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയത്.

പകുതി വെള്ളമുണ്ടായിരുന്ന ഡ്രമ്മിലിട്ടാണ് അമോല്‍ കുഞ്ഞിനെ മുക്കി കൊന്നത്. ഇയാള്‍ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്കു മുമ്പ് അമോലും ഭാര്യയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് കൃത്യസമയത്ത് ആളുകള്‍ കണ്ടതു കൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്.

ആശുപത്രിയിലായിരുന്ന അമോലും ഭാര്യയും വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജ് ആയത്. ഇതിനു ശേഷമാണ് ഇന്നലെ അമോല്‍ കുഞ്ഞിനെ കൊന്ന് ആത്മഹത്യ ചെയ്തത്. കുടുംബ കലഹമാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം നടക്കുമ്പോള്‍ അമോലിന്റെ ഭാര്യ പായല്‍ ഉറക്കമായിരുന്നു.\

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT