തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകടയിൽ വനിതാ ജിം ട്രെയിനർക്ക് കുത്തേറ്റു. ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. പാറശാല സ്വദേശി അശ്വന്താണ് ആക്രമണം നടത്തിയത്. കാവ്യയുടെ കഴുത്തിലാണ് കുത്തേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിനുശേഷം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി അശ്വന്തിനെ പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.