CRIME

കാസർഗോഡ് അഞ്ച് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം; നിരന്തരം തല്ലാറുണ്ടെന്ന് കുട്ടിയുടെ മൊഴി

പ്രതി ഷൗക്കത്തലിയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ച് രണ്ടാനച്ഛൻ. പിതാവ് ഷൗക്കത്തലിയാണ് അഞ്ച് വയസുകാരനെ ക്രൂരമായി മർദിച്ചത്. കുട്ടിയെ ഇയാൾ പതിവായി മർദിക്കാറുണ്ടെന്നും, ഈ വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

അതേസമയം, തന്നെ നിരന്തരം തല്ലാറുണ്ടെന്ന് കുട്ടി പൊലീസിൽ മൊഴി നൽകി. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി മൊബൈലിൽ പകർത്തുകയും, അത് പൊലീസിന് കൈമാറുകയും ചെയ്തു. പ്രതി ഷൗക്കത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജെജെ ആക്ട് ഉൾപ്പടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്.

SCROLL FOR NEXT