മൃതദേഹം കണ്ടെത്തിയ വനത്തിന് സമീപം പൊലീസ്  Source: News Malayalam 24x7
CRIME

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ ആളുടെ മൃതദേഹം തമിഴ്‌നാട്ടില്‍ വനത്തിനുള്ളില്‍; കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാര്‍ച്ച് 20 മുതലാണ് കോഴിക്കോട് നിന്ന് കാണാതായത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് നിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. തമിഴ്‌നാട് നീലഗിരി ചേരമ്പാടി വനത്തിനുള്ളില്‍ നിന്നാണ് മൃതദേഹം കേരള പൊലീസ് കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ 2024 മാര്‍ച്ച് 20 മുതലാണ് കോഴിക്കോട് നിന്ന് കാണാതായത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്.

സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമാണെന്നും കൊടും വനമായതിനാല്‍ ഉള്ളിലേക്ക് കടക്കാന്‍ തന്നെ ബുദ്ധിമുട്ടേറിയ സ്ഥലമാണ്. എന്നിട്ടും എങ്ങനെയാണ് ഇവിടെ എത്തി കുഴിച്ചിട്ടതെന്ന് അത്ഭുതമാണെന്ന് പരിസരവാസി പറയുന്നു.

പ്രതികളില്‍ ഒരാളെ പൊലീസ് സ്ഥലത്തെത്തിച്ചു. ചിലര്‍ വിദേശത്തേക്ക് കടന്നതായും വിവരമുണ്ട്. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഏപ്രില്‍ ഒന്നിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. ഇവരെ പിടികൂടിയപ്പോഴാണ് ഹേമചന്ദ്രനെ കൊന്ന് വനത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊല്ലപ്പെട്ട ഹേമചന്ദ്രന്‍ നിരവധി പേരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകം എന്നാണ് വിവരം. ഹേമചന്ദ്രന്‍ കടംവാങ്ങി തിരിച്ചു നല്‍കാത്തതിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം.

SCROLL FOR NEXT