കൊച്ചി: പച്ചാളത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സുഹൃത്ത്. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. പ്രതി സിനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയായ സിനോജിൻ്റെ വീട്ടിലാണ് ജൂഡിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൽ ജൂഡും, സിനോജുമടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സിനോജ് ഫ്രൈയിങ് പാൻ കൊണ്ട് ജൂഡിൻ്റെ തലയ്ക്കടിക്കുകയായിരുന്നു.