CRIME

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും പെണ്‍കുട്ടി പീഡനത്തിന് ഇരയായി; മകളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ആറ് വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പെൺകുട്ടി പീഡനത്തിന് ഇരയായി എന്നും റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അമ്മയുടെ മൊഴി. ജനുവരി 16നാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

SCROLL FOR NEXT