CRIME

ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമികനിഗമനം, ദുരൂഹത

പേരൂർ സ്വദേശി ലീന ജോസാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം ആണെന്നാണ് പ്രാഥമികനിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 12ഓടെയാണ് ലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിലെ കാൻ്റീൻ ജീവനക്കാരനായ മകൻ വീട്ടിലെത്തിയപ്പോഴാണ് ലീനയെ മരിച്ച നിലയിൽ കണ്ടത്. മകനാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്.

വീടിൻ്റെ പിൻവശത്താണ് മൃതദേഹം കിടന്നിരുന്നത്. ലീനയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ട്. കൂടാതെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മുറിവ് കണ്ടെത്തിയിട്ടുണ്ട്.

SCROLL FOR NEXT