തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. മണക്കാട് സ്വദേശി ഹസീന ബീവി (36 ) ആണ് മരിച്ചത്. ഭർത്താവ് സുരേഷ് ഒളിവിലാണ്. വാക്കേറ്റത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് സൂചന. കുടുംബം നാലുമാസമായി നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുകയാണ്. സംഭവത്തെ തുടർന്ന് മണ്ണന്തല പൊലീസ് സ്ഥലത്തെത്തി.