തിരുവനന്തപുരം: കല്ലമ്പലത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ഭർത്താവ് പിടിയിൽ. നാവായിക്കുളം സ്വദേശി ബിനു ആണ് പിടിയിലായത്. കല്ലമ്പലം പൊലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഭാര്യ മുനീശ്വരിയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മുനീശ്വരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്.