CRIME

തിരുവനന്തപുരത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തി, മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു; ഭർത്താവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ഭാര്യ മുനീശ്വരി ( 40) പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നാവായിക്കുളത്ത് ഭാര്യയെ ക്രൂരമായി അക്രമിച്ച് ഭർത്താവ്. ഭർത്താവ് ഇവരുടെ തലയ്ക്കടിച്ചു വീഴ്ത്തി മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. വെള്ളൂർക്കോണം സ്വദേശി മുനീശ്വരിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് ബിനുവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മുനീശ്വരിയുടെ രണ്ട് കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ക്രൂര കൃത്യത്തിന് കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മുനീശ്വരി.

SCROLL FOR NEXT