CRIME

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി

ദമ്പതികൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂർ കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കഴുത്തിൽ ഷാൾ ‌മുറുക്കിയാണ് ഭാര്യയെ കൊന്നത്. സംഭവത്തിൽ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന.

പെരുമ്പാവൂർ കീഴില്ലത്തെ ഒരു ഹോട്ടലിൽ വച്ചാണ് കൊലപാതകം നടന്നത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് ലൈജു ബിജിമോളെ കഴുത്തിൽ കിടന്നിരുന്ന ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ലൈജു ഹോട്ടലിൽ നിന്നും പുറത്തേക്ക് പോവുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മകൻ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. മകൻ തിരിച്ചെത്തിയപ്പോഴാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. പിന്നാലെ ഹോട്ടൽ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബിജിമോളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

SCROLL FOR NEXT