കാസർഗോഡ്: ബോവിക്കാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റതായി പരാതി. യുവാവിനെ കെട്ടിയിട്ട് ക്രൂരമായി അക്രമിക്കുകയായിരുന്നു. ബോവിക്കാനം ബാലനടുക്കയിൽ കടമായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് വിവരം.
വാക്ക് തർക്കത്തെ തുടർന്ന് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലനടുക്കത്തെ മുഹമ്മദ് റഫീഖ് (25) കണ്ണൂരിലെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു.