കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ Source: News Malayalam 24x7
CRIME

"കുട്ടി പീഡിപ്പിക്കപ്പെട്ടതിന് കൃത്യമായ തെളിവുകളുണ്ട്"; എളമക്കരയിൽ മകളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കിയതിൽ പ്രതികരിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കുട്ടിയെ പീഡിപ്പിച്ചത് ആരെന്നത് കണ്ടെത്താൻ അന്വേഷണം നടക്കുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: എളമക്കരയിൽ ആറുവയസുകാരിയുടെ കൊലപാതകത്തിൽ പ്രതികരണവുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്കുമാർ. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ടെന്ന് കാളിരാജ് മഹേഷ്കുമാർ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചത് ആരെന്നത് കണ്ടെത്താൻ അന്വേഷണം നടക്കുന്നു. കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമായതിനാലാണ് 302, പോക്സോ വകുപ്പുകൾ അധികമായി ചുമത്തിയത്. കേസിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് വ്യക്തമായത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

ജനുവരി 16നാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

SCROLL FOR NEXT