യുവതിയെ കത്തിക്കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ Source: News Malayalam 24x7
CRIME

കൊച്ചിയിൽ യുവതിയെ കത്തിക്കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയും പിടിയിൽ; അറസ്റ്റിലായത് അരൂർ സ്വദേശി സഞ്ജയ്

അക്രമികളെ എറണാകുളം സെൻട്രൽ പൊലീസ് കീഴടക്കിയത് സാഹസികമായി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കൊച്ചിയിൽ 24കാരിയെ കത്തിക്കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. അരൂർ സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് ഇയാൾ പൊലീസിൻ്റെ പിടിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരാണ് നേരത്തെ പിടിയിലായ പ്രതികൾ. പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.

മദ്യലഹരിയിലായിരുന്ന പ്രതികൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യുവതിയെയും സുഹൃത്തിനെയും വളയുകയായിരുന്നു. സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മാറ്റിനിർത്തിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ, യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.

SCROLL FOR NEXT