കോഴിക്കോട്; മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. ഷമീം,റയീസ് എന്നിവരാണ് വെള്ളയിൽ പൊലീസിൻ്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ താമസസൗകര്യവും ഭക്ഷണവും നൽകാം എന്നു പറഞ്ഞാണ് ഒപ്പം കൂട്ടിയത്.
തുടർന്ന് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുംചെയ്തു. ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടുപേർ കുട്ടിക്ക് മയക്ക് മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് 4000 രൂപ നൽകി കോഴിക്കോട് ബീച്ചിൽ ഇറക്കി വിട്ടു. പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.