പ്രതി മുഹമ്മദ്‌ ഷാഹിദ്  
CRIME

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ മുഹമ്മദ്‌ ഷാഹിദ് കോടതിയിൽ കീഴടങ്ങി

മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് കീഴടങ്ങിയത്. തലശ്ശേരി കോടതിയിലാണ് കീഴടങ്ങിത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

ദിവസങ്ങൾക്കുമുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തുടർന്ന് ഇയാൾക്കെതിരെ തളിപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പോക്സോ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് മുഹമ്മദ്‌ ഷാഹിദ് കോടതിയിൽ കീഴടങ്ങിത്

SCROLL FOR NEXT