പ്രതീകാത്മക ചിത്രം  News Malayalam 24x7
CRIME

കൊച്ചിയില്‍ അയല്‍വാസികളെ തീകൊളുത്തി കത്തിച്ച് യുവാവ് തൂങ്ങി മരിച്ചു

പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അയല്‍വാസികളെ തീകൊളുത്തി കത്തിച്ച് യുവാവ് ജീവനൊടുക്കി. പൊള്ളലേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചി വടുതലയിലാണ് സംഭവം.

വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. വില്യം എന്ന യുവാവാണ് ആക്രമിച്ചത്. ശേഷം വില്യം തൂങ്ങി മരിച്ചു. വടുതല സ്വദേശി ക്രിസ്റ്റിക്കും ഭാര്യ മേരിക്കുമാണ് ഗുരുതമായി പൊള്ളലേറ്റത്. വസ്തു തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT