തൃശൂർ: യുവതിയെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുകാരിയെയാണ് ആൺസുഹൃത്ത് കത്തികൊണ്ട് കുത്തിയത്. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് ആണ് പെൺസുഹൃത്തിനെ കുത്തിയത്.
ശരീരത്തിന് പുറകിൽ കുത്തേറ്റ് ഗുരുതര പരിക്ക് പറ്റിയ യുവതി സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. മുതുവറയിലെ സ്വകാര്യ ഫ്ലാറ്റിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും ഫ്ലാറ്റിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കുത്തിയതിലേക്ക് നയിച്ചതെന്നാണ് സൂചന.