കൊല്ലപ്പെട്ട തങ്കമ്മ, പ്രതി പ്രകാശൻ Source: Files
CRIME

കായംകുളം കനകക്കുന്നിലെ 80കാരിയുടെ കൊലപാതകം: അയൽവാസി അറസ്റ്റിൽ

തങ്കമ്മയുമായി അടുത്ത ബന്ധമുള്ളരാരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു...

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: കായംകുളം കനകക്കുന്നിൽ 80കാരിയായ തങ്കമ്മയെ കൊന്ന് കായലിൽ കെട്ടിത്താഴ്ത്തിയ പ്രതി പിടിയിൽ. അയൽവാസിയും മത്സ്യ തൊഴിലാളിയുമായ പ്രകാശ (50) നാണ് പിടിയിൽ ആയത്. സ്വർണവും പണവും കവരുന്നതിന് വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയത്.

കൊലപാതകം നടന്നതിന് പിന്നാലെ തന്നെ തങ്കമ്മയുമായി അടുത്ത ബന്ധമുള്ളരാരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തങ്കമ്മയെ കാണാതായ ദിവസം ഗ്യാസ് നന്നാക്കാൻ പ്രകാശൻ വീട്ടിൽ എത്തിയ വിവരം പൊലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്. പൊലീസ് സംശയിക്കില്ലെന്ന ഉറപ്പിൽ കൂൾ ആയി നടന്ന പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

SCROLL FOR NEXT