നീണ്ടകര പൊലീസ് സ്റ്റേഷൻ Source: Neendakara Coastal Police Station
CRIME

നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലത്ത് സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

കൊല്ലം: നൈറ്റ് ഡ്യൂട്ടിക്കിടയിൽ വനിതാ പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ നവാസിന് എതിരെയാണ് കേസെടുത്തത്.

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ കടന്ന് പിടിക്കുകയായിരുന്നു. വനിതാ പൊലീസുകാരിയുടെ പരാതിയിലാണ് കേസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ചവറ പൊലീസ് കേസെടുത്തു.

SCROLL FOR NEXT