CRIME

കവര്‍ച്ചയ്ക്കിടെ കൊലപാതകം? പെരുമ്പാവൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വയോധിക മരിച്ച നിലയില്‍

ഇവരുടെ കയ്യില്‍ ധരിച്ചിരുന്ന 5 സ്വര്‍ണവളകളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ട നിലയിലാണ്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂര്‍ കോടനാട് തോട്ടുവ കൃഷ്ണന്‍കുട്ടി റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മനയ്ക്കപ്പടി വീട്ടില്‍ ഔസേപ്പിന്റെ ഭാര്യ അന്നം ഔസേഫ് (84) ആണ് മരിച്ചത്.

ഇവരുടെ കയ്യില്‍ ധരിച്ചിരുന്ന 5 സ്വര്‍ണവളകളില്‍ മൂന്നെണ്ണം നഷ്ടപ്പെട്ട നിലയിലാണ്. ദേഹത്ത് മുറിപ്പാടുകളുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ വസ്ത്രത്തിലും മൃതദേഹത്തിന്റെ സമീപത്തും ചോരക്കറയുണ്ട്. കവര്‍ച്ചയുടെ ഭാഗമായി കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ്.

SCROLL FOR NEXT