മീര, അറസ്റ്റിലായ അനൂപ്  NEWS MALAYALAM 24x7
CRIME

പാലക്കാട് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അനൂപ് അറസ്റ്റില്‍

അനൂപിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍തൃ വീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീരയുടെ ഭര്‍ത്താവ് അനൂപിനെയാണ് ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി.

സെപ്റ്റംബര്‍ പത്തിനാണ് മീരയെ അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീരയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും ഭര്‍ത്താവ് അനൂപിന് സ്‌നേഹവും പരിഗണനയും കുറഞ്ഞെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

മരണപ്പെടുന്ന ദിവസം മീര അനൂപുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍, രാത്രി പതിനൊന്ന് മണിയോടെ അനൂപെത്തി മീരയെ കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷമാണ് ആത്മഹത്യ ചെയ്തത്.

മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം ദുരൂഹമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ഒരു വര്‍ഷം മുമ്പാണ് അനൂപും മീരയും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു.

അനൂപ് പതിവായി മദ്യപിച്ച് എത്തി മീരയെ തല്ലുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു.

SCROLL FOR NEXT